വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന കമിതാക്കളെ പിടിച്ച് കല്യാണം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ; വ്യത്യസ്ത മത വിശ്വാസികളെങ്കില്‍, അവരെ ‘ശുദ്ധീകരണം’ നടത്തുമെന്നും ഹിന്ദു മഹാസഭയുടെ ഭീഷണി

single-img
4 February 2015

arranged-marriageമീറത്ത്: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന ഹിന്ദു പ്രണയികളെ പിടിച്ച് കല്യാണം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാ സഭയുടെ  മുന്നറിയിപ്പ്. വ്യത്യസ്ത മത വിശ്വാസികളെങ്കില്‍, അവരെ ‘ശുദ്ധീകരണം’ നടത്തുമെന്നും ഹിന്ദു മഹാസഭ അറിയിച്ചു. ഫെബ്രുവരി 14ന് കൈകളില്‍ പനിനീര്‍പൂവു പിടിച്ച് നടക്കുകയോ മാളുകളിലോ പാര്‍ക്കുകളിലോ ഒന്നിച്ചിരുന്ന് ആലിംഗനം ചെയ്യുകയോ ചെയ്താല്‍ ശിക്ഷകള്‍ക്ക് വിധേരാവേണ്ടി വരുമെന്നും മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ തക്കീത് നൽകി.

ഇത്തവണ വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവർ തങ്ങളുടെ ‘വിവാഹ ശിക്ഷ’ക്ക് വിധേയരാവേണ്ടി വരും. ‘ തങ്ങള്‍ പ്രണയത്തിന് എതിരല്ല. എന്നാല്‍, പ്രണയിക്കുന്നവര്‍ കല്യാണം കഴിക്കണമെന്നാണ് തങ്ങളുടെ പക്ഷമെന്നും അതിന് സമയം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍, അക്കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍ പ്രേമിച്ചു നടക്കേണ്ടതില്ലെന്ന് തങ്ങള്‍ ബോധ്യപ്പെടുത്തും. അവരുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്യും.

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍ ആണെന്നും അതിനാല്‍, വ്യത്യസ്ത മതക്കാരുടെ വിവാഹത്തെ സ്വാഗതം ചെയ്യുന്നു. എങ്കിലും, വാലന്റൈന്‍സ് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന മറ്റു മതക്കാര്‍ ശുദ്ധികര്‍മം നടത്തി ഹിന്ദു ആവുക തന്നെ വേണം. മതേതര ഹിന്ദുക്കളുടെ ഘര്‍വാപസിയിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നുത്. മതേതര ഹിന്ദുക്കള്‍ നിര്‍ബന്ധമായിട്ടും പൂര്‍ണ്ണമായും ഹിന്ദു മതത്തിലേക്ക്  മാറണം. കൂടാതെ അവര്‍ മറ്റു മതങ്ങളെ അംഗീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ പുറമെ പിടിയിലാവുന്ന മറ്റ് മതത്തില്‍പെട്ട ചെറുപ്പക്കാരെ അപ്പോള്‍ തന്നെ ഹിന്ദു മതത്തിലേക്ക് മാറ്റുമെന്നും.

എന്നാല്‍, മുന്‍ കാലങ്ങളില്‍ വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന ബജ്റംഗ് ദള്‍ ഇത്തവണ  വാലന്റൈന്‍സ് ദിനാചരണത്തിന് എതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് അറിയിച്ചു.