എഎപിയിൽ ചേർന്നതിൽ നാട്ടുകാര്‍ക്ക്‌ മുന്നില്‍ ഏത്തമിട്ട്‌ ഖേദം പ്രകടിപ്പിച്ചു

single-img
4 February 2015

appന്യൂഡല്‍ഹി: എഎപിയിൽ ചേർന്നതിൽ നാട്ടുകാര്‍ക്ക്‌ മുന്നില്‍ ഏത്തമിട്ട്‌ ഖേദം പ്രകടിപ്പിച്ചു. അരവിന്ദ്‌ കെജ്രിവാളുമായി കൈകോര്‍ത്ത് പ്രവർത്തിച്ചതിന് പാർട്ടി വിട്ട നാലു നേതാക്കൾ പരസ്യമായ ക്ഷമാപണം നടത്തി. ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താസമ്മേളനത്തിൽ വെച്ചായിരുന്നു ജനകപുരിയിലെ സ്വതന്ത്രസ്‌ഥാനാര്‍ത്ഥിയായ രണ്‍ബീര്‍ തീവാരിയും മറ്റ്‌ മൂന്ന്‌ പേരും ചേര്‍ന്ന് പരസ്യമായി മാപ്പ് പറഞ്ഞത്. കെജ്രിവാളിന്റെ വലയില്‍ കുടുങ്ങിപ്പോയതില്‍ ഖേദിക്കുന്നുവെന്നും തങ്ങൾക്ക് മാപ്പ് നലകണമെന്നും  പറഞ്ഞ് ഇവര്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ സ്വന്തം ചെവിയില്‍ പിടിച്ച്‌ ഏത്തമിട്ടു.

ഡല്‍ഹി തെരഞ്ഞെടുപ്പ്‌ നടക്കാന്‍ മൂന്ന്‌ ദിവസം മാത്രം ബാക്കി നില്‍ക്കേയാണ്‌ ഈ നീക്കം. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്‌ ഫെബ്രുവരി 7 നാണ്‌ നടക്കുന്നത്‌. ഫെബ്രുവരി 10 നാണ്‌ വോട്ടെണ്ണല്‍.