പ്രശസ്ത സംഗീത സംവിധായകന്‍ ജിതിന്‍ ശ്യാം നിര്യാതനായി

single-img
4 February 2015

syamആലപ്പുഴ: പ്രശസ്ത സംഗീത സംവിധായകന്‍ ജിതിന്‍ ശ്യാം (മുഹമ്മദ് ഇസ്മാഈല്‍) നിര്യാതനായി. അദ്ദേഹത്തിന് 68 വയസായിരുന്നു.ആലപ്പുഴയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ബോംബെയില്‍ താമസിക്കുന്ന അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴയിലെത്തിയത്. മുഹമ്മദ് റാഫിയെ മലയാളത്തിന് പരിചയപ്പെടുത്തിയ സംഗീത സംവിധായകനായിരുന്നു ജിതിന്‍ ശ്യാം.’തളിരിട്ട കിനാക്കള്‍’ എന്ന ചിത്രത്തിലെ ‘ശബാബ് കെ ലോട്ട്’ എന്ന ഗാനമാണ് മുഹമ്മദ്റാഫിയെ കൊണ്ട് പാടിച്ചത്.

ആത്മാര്‍ഥ സുഹൃത്തും  ഹാര്‍മോണിസ്റ്റുമായിരുന്ന ഉസ്മാന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നാണ്  ജിതിന്‍ ശ്യാമിന്റെ പെട്ടെന്നുള്ള മരണം.