ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണം- ബാലകൃഷ്‌ണപിള്ള

single-img
4 February 2015

06-balakrishna-pillaiതിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള. കേരള കോണ്‍ഗ്രസ്‌ (ബി) സംസ്‌ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസിന്റെ പേരില്‍ വന്‍ കൊള്ളയാണ്‌ നടന്നുകൊണ്ടിരിക്കുന്നത്.

ദേശീയഗെയിംസ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഇതില്‍ നിന്നും ലാല്‍ ഒരു പാഠം പഠിക്കണമെന്നും പിള്ള പറഞ്ഞു. സര്‍ക്കാരിന്റെ കൈവിട്ടുപോയ പണം തിരികെ ലഭിക്കുമ്പോള്‍ അത്‌ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഗണേശ്‌ കുമാര്‍ മോഹന്‍ലാലിന്‌ പിന്തുണയുമായി രംഗത്തെത്തി. ലാലിസത്തെ കുറ്റപ്പെടുത്തുന്നതിനോട്‌ യോജിക്കാനാവില്ല. ലാലിസത്തിന്റെ മറവില്‍ ദേശീയഗെയിംസിലെ അഴിമതികള്‍ മറയ്‌ക്കാനാണ്‌ ചിലരുടെ ശ്രമിക്കുന്നതെന്നും ഗണേശ്‌ പറഞ്ഞു.