തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു

single-img
4 February 2015

bedi-cry ഡൽഹി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു. പ്രചാരണം അടുത്ത ദിവസം അവസാനിക്കുന്നതിന് മുന്നോടിയായി നടന്ന റോഡ് ഷോയ്ക്ക് കിരണ്‍ ബേദി മത്സരിക്കുന്ന കൃഷ്‌ണ നഗറില്‍ എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.  ഈ മാസം ഏഴിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

‘തനിക്ക് ജനങ്ങളില്‍ നിന്ന് വളരെ നല്ല സ്നേഹമാണ് ലഭിക്കുന്നത്. തനിക്കു ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും കിരണ്‍ ബേദി പറഞ്ഞു. റോഡ്‌ഷോ നീങ്ങിക്കൊണ്ടിരിക്കെ ആളുകള്‍ ഫ്ലാസ്കില്‍ ചായ നിറച്ച് ബേദിക്ക് നല്കി. അളുകളുടെ ഈ സ്നേഹമാണ് ബേദിയെ കരയിപ്പിച്ചതെന്ന് പറയപ്പെടുന്നു. തനിക്ക് ലഭിച്ച ഈ സ്നേഹം താന്‍ തിരിച്ചു നല്കും. ബി ജെ പി സര്‍ക്കാരിനെ അധികാരത്തിലേറ്റുകയാണെങ്കില്‍ ഈ സ്നേഹത്തിനുള്ള മറുപടി സര്‍ക്കാര്‍ നല്കുമെന്നും അവര്‍ പറഞ്ഞു.