ദേശീയഗെയിംസ്; ഉത്തരവാദിത്വം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കുകയാണെന്ന് മുരളീധരന്‍

single-img
4 February 2015

V Muralidharanന്യൂഡല്‍ഹി: ദേശീയഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ പരാജയത്തിന്റെ ഉത്തരവാദിത്വം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍. മേളയുടെ പരാജയകാരണങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ പഴിപറയുന്ന ചീഫ് സെക്രട്ടറി സര്‍ക്കാറിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

15 കോടി ചെലവാക്കിയാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതിലെ ധൂര്‍ത്ത് പരിശോധിക്കണമെന്നും. റണ്‍ കേരള റണ്‍ കൂട്ടയോട്ടമായി ബന്ധപ്പെട്ട അഴിമതിയും പരിശോധിക്കണം. ഏഴുവര്‍ഷത്തെ സമയമുണ്ടായിട്ടും മേള നടത്തിപ്പ് അവതാളത്തിലായതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേടാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.