ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
4 February 2015

thiruvanchoor radhakrishnanതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ നടത്തിപ്പിനെ കുറിച്ച് വിമര്‍ശനാത്മകമായ പ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറിക്കെതിരെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രി സഭായോഗത്തില്‍ പൊട്ടിത്തെറിച്ചു.

ദേശീയ ഗെയിംസ് സംഘാടനത്തില്‍ ഗുരുതരമായ പിഴവുപറ്റിയെന്ന് ചീഫ് സെക്രട്ടറി ജിജിതോംസണ്‍ ആരോപിച്ചിരുന്നു. ഇത്തരമൊരു പ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്നും ഇതിനെതിരെ നിഷേധക്കുറിപ്പിറക്കണമെന്നും  യോഗത്തില്‍ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച്ച ചീഫ് സെക്രട്ടറിയുടെ അഭിപ്രായ പ്രകടനത്തിന് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയില്‍ തന്നെ തിരുവഞ്ചൂര്‍ പ്രതികരിച്ചിരുന്നു.