ഏത്‌ ബട്ടന്‍ അമര്‍ത്തിയാലും വോട്ട്‌ ബിജെപിക്ക്; വോട്ടിംഗ്‌ യന്ത്രത്തിൽ തിരിമറി നടന്നിട്ടുണ്ടെന്ന് കെജ്രിവാള്‍

single-img
4 February 2015

arvind_kejriwal_in_thought_pti_360x270_635252468495941643ന്യൂഡല്‍ഹി: വോട്ടിംഗ്‌ യന്ത്രത്തിൽ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി എഎപി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ രംഗത്ത്‌. യന്ത്രത്തിലെ ഏത്‌ ബട്ടന്‍ അമര്‍ത്തിയാലും ബിജെപിക്കാണ്‌ വോട്ട്‌ രേഖപ്പെടുത്തുന്നത്‌ എന്ന്‌ കണ്ടെത്തിയതായാണ്‌ കെജ്രിവാളിന്റെ അവകാശവാദം.

തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ ബാക്കി നില്‍ക്കെയാണ്‌ കെജ്രിവാള്‍ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്‌. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ മെഷീനുകളില്‍ തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇത്‌ ബി.ജെ.പിയുടെ അറിവോടെയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ എഎപി കേവല ഭൂരിപക്ഷം നേടുമെന്ന് സര്‍വെകളില്‍ പറയുന്നത്‌. നേരത്തെ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷത്തെ പറ്റി തിരഞ്ഞെടുപ്പു കമ്മീഷൻ സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് മൂന്നു ലക്ഷത്തോളം കള്ള വോട്ടു നടന്നതായി റിപ്പോട്ട് ചെയ്തിരുന്നു.