ദേശീയ ഗെയിംസ് വിവാദം; ബുധനാഴിച്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും

single-img
4 February 2015

national-gamesദേശീയ ഗെയിംസിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ബുധനാഴിച്ച  ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉദ്ഘാടനചടങ്ങിനിടെ നടന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘ലാലിസം’ പരിപാടിക്ക് നല്കിയ പണം തിരിച്ചു വാങ്ങണോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും.

ഇതിനിടെ, ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഉണ്ടായിട്ടുള്ള അപാകതകളെക്കുറിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരാമര്‍ശം നടത്തിയത് വിവാദമായി. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചീഫ് സെക്രട്ടറിയുടെ പരസ്യവിമര്‍ശനത്തിലുള്ള അതൃപ്‌തി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തിലും അദ്ദേഹം ഇക്കാര്യം ഉന്നയിച്ചേക്കും.