‘ഞാൻ മരിച്ചിട്ടില്ല’, ക്യൂബൻ വിപ്ലവനായകൻ ഫിഡല്‍ കാസ്ട്രോയുടെ ചിത്രങ്ങള്‍ പുറത്ത്

single-img
4 February 2015

FIDEL-CASTRO ഹവാന: ക്യൂബൻ വിപ്ലവനായകൻ ഫിഡല്‍ കാസ്ട്രോയുടെ ചിത്രങ്ങള്‍ പുറത്ത്.  മുന്‍ പ്രസിഡന്റ് കാസ്‌ട്രോയുടെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളാണെന്ന പ്രചാരണങ്ങള്‍ക്ക് ഇടെയാണ് ക്യൂബന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി കഴിഞ്ഞ തിങ്കളാഴ്ച ഫോട്ടോയും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചത്.

കാസ്‌ട്രോയും ഭാര്യ ഡാലിയയും വിദ്യാര്‍ഥി സംഘടനാനേതാവ് റാന്‍ഡി പെര്‍ഡോമോ ഗാര്‍ഷ്യയുമായി വീട്ടില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് ഔദ്യോഗികപത്രമായ ഗ്രാന്‍മ പ്രസിദ്ധീകരിച്ചത്.  ജനുവരി 23നാണ് കാസ്ട്രോയുമായുള്ള അഭിമുഖം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡിസംബറില്‍ ദീര്‍ഘകാലത്തെ ശത്രുതയ്ക്ക് ശേഷം അമേരിക്കയും കമ്യൂണിസ്റ്റ് ക്യൂബയും നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ഇതിനെതിരെ കാസ്‌ട്രോ പ്രതികരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കാസ്‌ട്രോയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കാസ്‌ട്രോ മരിച്ചിരിക്കാം എന്നുവരെ അഭിപ്രായപ്രകടനങ്ങളുണ്ടായി. കഴിഞ്ഞ ഓഗസ്റ്റില്‍ വെനെസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമൊത്തുള്ളതായിരുന്നു കാസ്ട്രോയുടെ അവസാനമായി പുറത്തുവന്ന ചിത്രം.