ഫീസടയ്ക്കാത്ത കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

single-img
4 February 2015

Handcuffsകോഴിക്കോട്: ട്യൂഷൻ ഫീസടയ്ക്കാത്ത കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കോഴിക്കോട് ഹില്‍ടോപ്പ് പബ്ളിക് സ്കൂളിലാണ് സംഭവം നടന്നത്. ഡിസംബര്‍ പത്തിന് മുന്‍പ് ഫീസടക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത കുട്ടികളെയാണ് ഇടുങ്ങിയ മുറിയില്‍ പൂട്ടിയിട്ടത്. ഈ വിവരം അറിഞ്ഞെത്തിയ പൊലീസാണ് സ്കൂള്‍ പ്രിന്‍സിപ്പാലിനെ കസ്റ്റഡിയിലെടുത്തത്.

ഫീസടക്കാത്ത കുട്ടികളെ മറ്റൊരു ക്ളാസ് മുറിയില്‍ മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് പ്രിന്‍സിപ്പൽ നൽകുന്ന വിശദീകരണം. ഇടുങ്ങിയ മുറിയില്‍ കഴിയേണ്ടി വന്ന പല കുട്ടികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.

സംഭവത്തില്‍ കുട്ടികളും രക്ഷിതാക്കളും ഇതിനെതിരെ തിരിഞ്ഞത് സ്കൂളില്‍ സംഘര്‍ഷാവസ്ഥക്ക് വഴിവെച്ചു. ഇതേതുടര്‍ന്നാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റു ചെയ്തത്.