സാംസങ്ങിനെ തോല്‍പ്പിച്ച് മൈക്രോമാക്സ് ഒന്നാമൻ

single-img
4 February 2015

micromax-samsungഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ .സാംസങ്ങിനെ തോല്‍പ്പിച്ച് മൈക്രോമാക്സ് ഒന്നാമൻ.ഫെബ്രുവരി 3ന് പുറത്തിറങ്ങിയ കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തിലെ കണക്കിലാണ് മൈക്രോമാക്സ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

 

21.6 ശതമാനമാണ് അവസാന പാദത്തില്‍ മൈക്രോമാക്സിന്റെ വിപണി വിഹിതം. അതേ സമയം സാംസങ്ങിന്റെ വിപണി വിഹിതം 20 ശതമാനമാണ്. കഴിഞ്ഞ തവണ ഈ സമയത്തേക്കാള്‍ 90 ശതമാനം വില്‍പ്പന വര്‍ദ്ധനവാണ് മൈക്രോമാക്സ് കൈവരിച്ചത്.

 

9000 മുതൽ 12000 വരെ വിലയുള്ള മികച്ച മൊബൈലുകൾ വിപണിയിലിറക്കിയാണു മൈക്രോമാക്സ് ഇന്ത്യൻ വിപണിയിൽ ഒന്നാമത് എത്തിയത്