ലോകകപ്പില്‍ ഫെബ്രുവരി 15 ന് നടക്കുന്ന പാകിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ യുവ്രാജ് സിംഗ് കളിച്ചേക്കാം
ലോകകപ്പിനിറങ്ങുന്ന പതിനഞ്ചംഗ ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ, ഭൂനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ യുവ്രാജ്സിംഗിന് ടീമിലേക്ക് അവസരം തുറക്കുന്നു. ഫെബ്രുവരി ഏഴിന് ഓസ്ട്രേലിയയില്‍ കായികക്ഷമതാ പരിശോധനക്ക് ഹാജരാജാകാന് പരിക്കേറ്റ കളിക്കാരോട് ഇവരോട് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്നും രവീന്ദ്ര ജഡേജ കായികക്ഷമതാ പരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ യുവരാജിനെ ടീമിലേക്ക് പരിഗണിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
അതെ സമയം ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍കൂടി യുവരാജിനെ തിരികെ ടീമിലെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായി വാദിക്കുകയാണ്. ലൂട്ടേഗായുവരാജ് (#LoutegaYuvraj) എന്നപേരില്‍ ഹാഷ്ടാഗും ക്രിക്കറ്റ് ആരാധകര്‍ ഇതിനുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ 293 മത്സരങ്ങള്‍ കളിച്ചിട്ടുളള യുവരാജ് കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിയസ്സ് ആയിരുന്നു.