ഡല്‍ഹിയില്‍ ബി.ജെ.പിയെ പിന്തള്ളി ആംആദ്മി ഭരണത്തിലെത്തുമെന്ന് സര്‍വേ; ബി.ജെ.പി വോട്ട് ശതമാനം കുത്തനെ താഴേക്ക്

single-img
3 February 2015

IN26_AAM_ADAMI_RAL_1280161fഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയെ പിന്തള്ളി കേവല ഭൂരിപക്ഷമായ 35 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ് നീല്‍സണ്‍ സര്‍വേ. ബിജെപിക്ക് 29 സീറ്റ് മാത്രമെ ലഭിക്കുകയുള്ളുവെന്നും തെരഞ്ഞെടുപ്പിന് അഞ്ച് നാള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ താഴേയ്ക്കു പോകുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

37 ശതമാനം വോട്ട് ആം ആദ്മിക്ക് ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 33 ശതമാനം മാത്രമാകും ലഭിക്കുക. 48 ശതമാനം വോട്ടര്‍മാര്‍ ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് പിന്തുണയ്ക്കുമ്പോള്‍ കിരണ്‍ ബേദിയെ 42 ശതമാനം മാത്രമേ പിന്തുണയ്ക്കുന്നുള്ളു.