ജന്മനാ ഇല്ലാത്ത കാര്യം ലഹരി ഉപയോഗിച്ചാല്‍ കിട്ടില്ല, ലഹരിക്ക് അടിമപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹത്തിന് ബാധ്യതയാണെന്ന് സംവിധായകന്‍ ഡോ. ബിജു

single-img
3 February 2015

dr bijuലഹരി ഉപയോഗിച്ചാല്‍ ബുദ്ധിജീവികളാണെന്ന തോന്നലുകളാണ് പല ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമുള്ളതെന്ന് സംവിധായകന്‍ ഡോ ബിജു. ലഹരിക്ക് അടിമപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പ്രചികരിച്ചു.
ജന്മനാ ഇല്ലാത്ത കാര്യം ലഹരി ഉപയോഗിച്ചാല്‍ കിട്ടുമോ…….പല സിനികളിലും ലഹരി ഉപയോഗം കാണിക്കുന്നത് വര്‍ദ്ധിച്ചുവരികയാണ്. ലഹരി ഉപയോഗം നല്ലതാണെന്ന ഒരു മോശം സന്ദേശം ഇവയിലുണ്ട്. അനര്‍ഹമായി ലഭിക്കുന്ന പണം എന്തു ചെയ്യണമെന്ന് അറിയത്തവര്‍ മോശം കൂട്ടുകെട്ടുകളില്‍ പെടുകയാണ്. സമൂഹം ഇത് തിരിച്ചറിയണമെന്നും ബിജു വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോ ലഹരി മരുന്നുമായി അറസ്റ്റു ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ബിജു പ്രതികരിച്ചത്.