റിസര്‍വ് ബാങ്ക് വായ്പ നിരക്കുകള്‍ പ്രഖ്യാപിച്ചു;നിരക്കുകളില്‍ മാറ്റമില്ല

single-img
3 February 2015

rbiറിസര്‍വ് ബാങ്ക് വായ്പ നിരക്കുകള്‍ പ്രഖ്യാപിച്ചു.എന്നാല്‍ റിപ്പോ, റിവേഴ്സ് റിപ്പോ, സി.ആര്‍.ആര്‍ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ അര ശതമാനം കുറച്ചു.നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

ജനുവരി 15നു റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് അപ്രതീക്ഷിത കുറവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നു ചില ബാങ്കുകള്‍ നിക്ഷേപ വായ്പ പലിശയില്‍ ചെറിയ കുറവ് വരുത്തിയിരുന്നു.