ആരാണ് മോഷണക്കേസ് അന്വേഷിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കള്ളനല്ല, ആം ആദ്മിക്ക് മറുപടിയുമായി നിര്‍മല സീതാരാമന്‍

single-img
3 February 2015

nirmalaവ്യാജ കമ്പനികളില്‍ നിന്നും തങ്ങള്‍ സംഭാവന വാങ്ങി എന്ന കേസ് എസ് ഐ ടി അന്വേഷിക്കണം എന്ന ആം ആദ്മിയുടെ ആവശ്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. ആരാണ് മോഷണക്കേസ് അന്വേഷിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കള്ളനല്ല എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

 

 

അതേസമയം ഇന്ന് വൈകുന്നേരത്തിനകം ബി ജെ പി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. അല്ലാത്ത പക്ഷം തങ്ങള്‍ അന്വേഷണ ഏജന്‍സികളെ സമീപിച്ച് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ പ്രവര്‍ത്തകര്‍ തന്നെയാണ് പാര്‍ട്ടി വ്യാജ കമ്പനികളില്‍ നിന്നും പണം സ്വരൂപിക്കുന്നതായി വെളിപ്പെടുത്തിയത്. വിവാദ പ്രസ്താവനകള്‍ നിറഞ്ഞുനില്‍ക്കുന്ന ദില്ലി തിരഞ്ഞെടുപ്പില്‍ നിര്‍മല സീതാരാമന്റെ വാക്കുകളും വെറുതെയായില്ല. നിര്‍മല സീതീരാമന്‍ കെജ്രിവാളിനെ കള്ളന്‍ എന്ന് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. അത്തരത്തിലുള്ള രാഷ്ട്രീയ സംസ്‌കാരമാണ് ബി ജെ പിക്ക് ഉള്ളത് എന്ന് ആരംആദ്മി നേതാവ് അശുതോഷ് പ്രതികരിച്ചു.