പുതുതലമുറയിലെ സംവിധായകരില്‍ പലരും കഞ്ചാവിനടിമകള്‍, പല സിനിമാക്കാരും ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി ജൂഡ് ആന്റണി

single-img
3 February 2015

jude-anthany-josephസിനിമകളുടെ പായ്ക്കപ്പ് ദിവസങ്ങളില്‍ പലരും ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ചലച്ചിത്രസംവിധായകന്‍ ജൂഡ് ആന്റണി. പുതുതലമുറയിലെ സംവിധായകരില്‍ പലരും കഞ്ചാവിനടിമകളാണെന്നും ജൂഡ് ആന്റണി വെളിപ്പെടുത്തി.

 

ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധാകനെ കാണാന്‍ ചെന്ന്‌പ്പോള്‍ ഞെട്ടിപ്പോയി . ഒരു വീട് മുഴുവന്‍ പുക പടര്‍ന്നിരിക്കുന്നു. നമ്മള്‍ മാതൃകയാക്കുന്ന പലരും അതിലുണ്ടായിരുന്നു. കഞ്ചാവടിച്ചാല്‍ മാത്രമേ സിനിമ വരുവെന്ന് കരുതുന്ന ഒരു പറ്റം ആളുകളുണ്ട് ഇന്നിവിടെ. ഇത് സിനിമാമേഖലയില്‍ മാത്രമല്ല. ഐ.ടി മേഖലയിലും ഇത്തരത്തിലൊരു ജീവിതമുണ്ട്. പലപ്പോഴും ബാംഗ്ലൂരിലും മറ്റും കഞ്ചാവ് പാര്‍ട്ടികള്‍ക്ക് ക്ഷണക്കത്തുകള്‍ വരെ ലഭിക്കുന്നുണ്ട്. മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനും പോലും നിയന്ത്രണമേര്‍പ്പെടുത്തിയ നാട്ടിലാണ് ഈ സ്ഥിതിയെന്നത് ചിന്തിക്കേണ്ടതാണ്. ഈ പാര്‍ട്ടികള്‍ക്കൊക്ക ഔദ്യോഗികമായി തന്നെയാണ് ക്ഷണക്കത്തുകള്‍ ലഭിക്കുന്നത്. എന്റെ സിനിമകളുടെ സെറ്റില്‍ ഞാന്‍ ഇതൊന്നും അനുവദിക്കാറില്ല. എല്ലാവരിലുമുണ്ട് നല്ലതും ചിത്തയും. എന്നാല്‍ സിനിമാക്കാരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കരുതെന്നും ജൂഡ് ആന്റണി പറഞ്ഞു.