സമാപനച്ചടങ്ങ് എങ്കിലും ഭംഗിയാക്കണം, ഭരണകക്ഷി എംഎല്‍എ മാര്‍ക്ക് മാത്രമല്ല ചീഫ് സെക്രട്ടറിക്കും ദേശീയ ഗെയിംസിന്റെ കാര്യത്തില്‍ അതൃപ്തിയുണ്ട്

single-img
3 February 2015

jiji-thomson-to-be-chief-secretary.jpg.image.784.410ദേശീയ ഗെയിംസ് സംഘാടനത്തില്‍ പാളിച്ച സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ദേശീയ ഗെയിംസ് സംഘാടനത്തില്‍ വീഴ്ചവരുത്തിയതില്‍ ചീഫ് സെക്രട്ടറി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങിന് കൃത്യമായ റിഹേഴ്‌സല്‍ ഉണ്ടായിരുന്നില്ല. ഉദ്ഘാടനത്തിന് ചെലവാക്കിയ തുക വളരെ കൂടുതലായി പോയെന്നും അദ്ദേഹം പറയുന്നു. ഇനി വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ല. സമാപനച്ചടങ്ങ് ഭംഗിയാക്കണമെന്നും ജിജി തോംസണ്‍ പറഞ്ഞു.

അതേസമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും തുടരുകയാണ്. സംഘാടനത്തില്‍ പിഴവ് പറ്റിയെന്ന് ഭരണകകക്ഷി എംഎല്‍എ മാര്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. മോഹന്‍ലാലിനെ മറയാക്കി ദേശീയ ഗെയിംസ് സംഘാടനത്തിലെ പാളിച്ച മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദമാണ് ഭരണപക്ഷത്തെ എംഎല്‍എ മാര്‍ മുന്നോട്ടുവയ്ക്കുന്നത്.