ഡല്‍ഹിയില്‍ ബിജെപിയുടെ നില പരുങ്ങലിലെന്ന് ആര്‍എസ്എസ്

single-img
3 February 2015

BJP-RSS-ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില തൃപ്തികരമല്ലെന്ന് ആര്‍എസ്എസ് മുഖപത്രം.ആംആദ്മി പാര്‍ട്ടി നഷ്ടപ്രതാപം വീണ്ടെടുത്തെന്നും ആര്‍എസ്എസ് മുഖപത്രം വിലയിരുത്തുന്നു. പഞ്ചാബി വോട്ടുകള്‍ കൂടുതലായും ബിജെപിക്കു കിട്ടാന്‍ സാധ്യതയുണ്ട്. കൂടാതെ, ഡല്‍ഹിയില്‍ പൊലീസ് ഓഫിസറായി ജോലി ചെയ്ത ബേദിക്ക് ഇവിടുത്തെ നിയമ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും വനിതകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നും മുഖപത്രം പറയുന്നു.

 

 

നേതാക്കളുടെ ഭാഗത്തു നിന്ന് വരുന്ന പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഒരുമിച്ച് നിന്നാല്‍ ഭരണം പിടിക്കാനാകുമെന്നും ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനത്തിൽ പറയുന്നു