മോഹന്‍ലാലിനെ ഇനി വേട്ടയാടരുത്: തിരുവഞ്ചൂര്‍

single-img
3 February 2015

Thiruvanchoor radhakrishnan-6ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസത്തിന്റെ പേരിൽ നടന്‍ മോഹന്‍ലാലിനെ ഇനി വേട്ടയാടരുതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മോഹന്‍ലാല്‍ മാന്യമായി പെരുമാറി. ഇനി അദ്ദേഹത്തെ വേട്ടയാടരുത്. അദ്ദേഹത്തിന് കൊടുത്ത പണം തിരിച്ച് വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിവാദങ്ങളില്‍ മോഹന്‍ലാലിന് അതിയായ വേദനയുണ്ടെന്നും മന്ത്രി അറിയിച്ചു.

 

ലാലിസം അവതരിപ്പിക്കുന്നതിന് മുമ്പ് വരെ പരിപാടികളെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ നല്ല അഭിപ്രായമായിരുന്നു. ലാലിസത്തെക്കുറിച്ച് മാത്രമാണ് വിമര്‍ശം. അതിന് അദ്ദേഹം മറുപടി പറഞ്ഞു കഴിഞ്ഞു. ചിലപ്പോള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവര്‍ മുന്‍കൂട്ടി തീരുമാനിച്ച് നടത്തുന്ന പ്രചാരണമായിരിക്കാം ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.. ഇത്തരത്തിലുള്ള കായികമേള നടത്തി പരിചയമില്ലാത്തതാണ് തിരിച്ചടിയായത്. സമാപന സമ്മേളനത്തിന്റെ ചെലവ് കുറയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.