രോഗം നടിച്ച് ജയില്‍വാസം ഒഴിവാക്കാന്‍ സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച വ്യവസായി മുഹമ്മദ് നിസാമിന്റെ ശ്രമം

single-img
3 February 2015

kingരോഗം അഭിനയിച്ച് ജയില്‍വാസം ഒഴിവാക്കാന്‍ സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച വ്യവസായി മുഹമ്മദ് നിസാമിന്റെ ശ്രമം.സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിസാം മൂന്ന് ദിവസമായി ചാവക്കാട് സബ് ജയിലിലാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിസാമിനെ പരിശോധിച്ച ഡോക്ടർമാർ കാര്യമായ രോഗങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെ ജയിലിലേക്ക് അയച്ചു.

 

 

സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ്‌ നിസാം പതിനൊന്ന് കേസുകളിൽ പ്രതിയാണു.പലതും അടിപിടി കേസുകളാണ്. ഒൻപത് വയസുള്ള മകനെ കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ച് യൂ ട്യൂബിൽ ഇട്ട കേസും സഹോദരന്റെ ഭാര്യയെ ഫേസ് ബുക്കിലൂടെ അപമാനിച്ച കേസും നിലവിലുണ്ട്. നിസാമിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയ ആളെ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതും തൃശൂരിലെ വനിതാ പൊലീസ് എസ്. ഐ. ദേവിയെ വാഹന പരിശോധനക്കിടയിൽ ആഡംബരകാറിൽ പൂട്ടിയിട്ടതുമാണ് മറ്റ് രണ്ട് കേസുകൾ. കിംഗ് ബീഡി കമ്പനിയുടെ എം.ഡിയാണ് നിസാം

 

 

നിസാമിന്‍റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് നടനെയും മോഡലുകളെയും ലഹരിമരുന്നുമായി പിടികൂടിയതോടെ നിസാമിന്‍റെ ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചിരുന്നു.ഇതിനിടെയാണു നിസാം പുതിയ തന്ത്രം പയറ്റി രോഗിയാണെന്ന് കാട്ടി ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടത്.ചെവിക്കുള്ളില്‍ പൊട്ടലെന്നായിരുന്നു ആദ്യ പരാതി. സ്കാനിങ്ങില്‍ ഒരു പ്രശ്നവുമില്ലെന്ന് കണ്ടെത്തി. ഇതോടെ നട്ടെല്ലിന് പരുക്കും വേദനയുമെന്ന് അടവുമാറ്റി. എക്സറേയില്‍ അതും പൊളിഞ്ഞു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനകൾക്ക് ശേഷമാണു നിസാമിന്റെ തന്ത്രങ്ങൾ പൊളിഞ്ഞത്.ഇതിനു ശേഷം നിസാമിനെ ജയിലിലേക്ക് മാറ്റി.

 

 

നിസാമിന്റെ ആക്രമണത്തില്‍ വാരിയെല്ലൊടിഞ്ഞ് ദേഹമാസകലം പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ചന്ദ്രബോസിന്റെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് കുടുംബത്തിന്റെ ഏക ആശ്രയമാണ്. എൻജിനീയറിംഗിന് പഠിക്കുന്ന മകളും, ഒൻപതിൽ പഠിക്കുന്ന മകനും, ഭാര്യയുമാണ് കുടുംബത്തിലുള്ളത്.