ഞാന്‍ ലോകകപ്പ് ടീമിലില്ല, പക്ഷേ ഇന്ത്യന്‍ ടീമില്‍ എനിക്ക് പ്രതീക്ഷയുണ്ട്. മനസ്സുതുറന്ന് വീരേന്ദര്‍ സെവാഗ്

single-img
3 February 2015

ലോകകപ്പ് ടീമില്‍ ഭാഗമാവാനായില്ലെങ്കിലും ടീം ഇന്ത്യക്ക് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്ന് വീരേന്ദര്‍ സെവാഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സെമി ഫൈനലിലെങ്കിലും എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സെവാഗ് പറഞ്ഞു. ഓരോ മത്സരത്തിലും എങ്ങനെ കളിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 

 

ടീമിലെ യുവതാരങ്ങള്‍ കഴിവുതെളിയിച്ചവരാണ്. ലോകകപ്പില്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ താരങ്ങള്‍ ശ്രമിക്കും. 2003ലെ ലോകകപ്പില്‍ ഇന്ത്യക്ക് സാധ്യത കല്‍പ്പിച്ചിരുന്നവര്‍ കുറവായിരുന്നു. എന്നിട്ടും നമ്മള്‍ ഫൈനല്‍ വരെയെത്തി. ക്രിക്കറ്റില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തോല്‍വകിളെക്കുറിച്ച് കളിക്കാര്‍ അധികം മനസുപുണ്ണാക്കേണ്ട കാര്യമില്ലെന്നും സെവാഗ് പറഞ്ഞു. അടുത്ത രണ്ടുവര്‍ഷം കൂടി താന്‍ സജീവ ക്രിക്കറ്റില്‍ തുടരുമെന്നും സെവാഗ് വ്യക്തമാക്കി. ഒരു റേഡിയോ ചാനലിന്റെ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സെവാഗ് .