വി.എസ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നു; കേസ് ഇനിയും നീട്ടിക്കൊണ്ട് പോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി

single-img
2 February 2015

vsപ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന് പാമോലിന്‍ കേസില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഎസ് കലക്ക വെളളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും കേസ് രാഷ്ട്രീയ ലാഭത്തിനായി വിഎസ് ഉപയോഗിക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

വിഎസിന് പാമോലിന്‍കേസ് അവസാനിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും കേസ് നീട്ടികൊണ്ട് പോയാല്‍ വിസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ കേസില്‍ ചില രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച്ച കൂടി സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി വിഎസിനെതിരെ പരാമര്‍ശം നടത്തിയത്.

എന്നാല്‍ വിഎസിനെ വിമര്‍ശിച്ചെങ്കിലും കോടതി രേഖകള്‍ സമര്‍പ്പിക്കുന്നതിന് രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചു.