സഹിക്കാന്‍ തയ്യാറായിക്കൊള്ളു; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച

single-img
2 February 2015

Roughtകഴിഞ്ഞ മഴസീസണില്‍ ശരാശരി 203 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്തിന് ലഭിച്ചത് 216 സെന്റീമീറ്റര്‍ മഴയായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം പറയുന്നത്. ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയാണന്നും കേരളത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍തന്നെ കുടിവെള്ളം കിട്ടാക്കനിയാണെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ തന്നെ ശുദ്ധജലക്ഷാമം തുടങ്ങിയ ആലപ്പുഴ ജില്ല ഉള്‍പ്പെടെ കേരളത്തിന്റെ 2.5 ശതമാനം സ്ഥലം കൊടുംവരള്‍ച്ചാമേഖലയായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനുവരി തീരും മുന്‍പുതന്നെ ശുദ്ധജലക്ഷാമം തുടങ്ങിയത് അതീവ ഗുരുതരമായ അവസ്ഥയാണെന്നും ശുദ്ധജലവിതരണത്തിന് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ആലപ്പുഴയില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ജില്ലാ ഭരണകൂടം കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലെ മഴയുടെ അളവ്, ഭൂജലനിരപ്പിന്റെ അളവ്, ഉപഗ്രഹചിത്രങ്ങള്‍, ശുദ്ധജലവിതരണത്തിന്റെ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണകേന്ദ്രം തയാറാക്കിയ വരള്‍ച്ചാറിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ ഏതാണ്ട് 65 ശതമാനം മേഖലകളും വരള്‍ച്ചയുടെ പിടിയിലാണ്.

12.1 ശതമാനവുമായി വയനാടാണ് കൊടുംവരള്‍ച്ചാമേഖലകളില്‍ മുന്നില്‍. കൊല്ലത്തിന്റെ എട്ടുശതമാനവും പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ നാലുശതമാനവും കൊടുംവരള്‍ച്ചാമേഖലകളായിഢ കണക്കുകൂട്ടിയിട്ടുണ്ട്. കോട്ടയമാണ് വരള്‍ച്ചാ നിരക്ക് കുറഞ്ഞ ജില്ല.