‘ഇവരില്‍ ആര്‍ക്കാണ് പരിചയസമ്പത്ത്’, ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിലയിരുത്തി കപില്‍ ദേവ് ചോദിക്കുന്നു

single-img
2 February 2015

Kapil-devലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട കളിക്കാരില്‍ പരിചയസമ്പന്നര്‍ കുറവാണെന്ന വാദവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രംഗത്ത്. 2011ലെ ലോകകപ്പ് ടീമും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെയും വിലയിരുത്തിയാല്‍ പരിചയസമ്പന്നരായ കളിക്കാരുടെ കുറവ് മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇപ്പോഴത്തെ ടീമില്‍ പോരാട്ടവീര്യമുള്ള യുവതാരങ്ങളുണ്ട്, പരിചയസമ്പത്തല്ല കളിക്കാര്‍ മത്സരത്തെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും വിജയമെന്നും കപില്‍ ദേവ് പറഞ്ഞു. യുവരാജ് സിങ്, വിരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍, തുടങ്ങിയ താരങ്ങളെ തഴഞ്ഞാണ് ധോണിയുടെ നേതൃത്വത്തില്‍ പുതിയ ടീമിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തത്. ലോകകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.