‘നാല് കുട്ടികളെ പ്രസവിക്കാനാണ്, അല്ലാതെ 40 പട്ടിക്കുട്ടികളെ പ്രസവിക്കാനല്ല പറഞ്ഞത്’; ദേശീയ രാഷ്ട്രീയത്തില്‍ വിവാദം സൃഷ്ടിച്ച് ബിജെപി നേതാവ്

single-img
2 February 2015

sakഎന്തായാലും ഒരു കാര്യം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പുകള്‍ക്ക് ബി.ജെ.പി നേതാക്കള്‍ എന്ത് വില നല്‍കുന്നു എന്ന് അവരുടെ വാക്കുകളില്‍ നിന്നും തന്നെ വ്യക്തമാണ്.

ഹിന്ദുസ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ ബിജെപി നേതാവ് സാധ്‌വി പ്രചിയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ ആവശ്യപ്പെട്ടത് ‘നാല് കുട്ടികളെ പ്രസവിക്കാനാണ്, അല്ലാതെ 40 പട്ടിക്കുട്ടികളെ പ്രസവിക്കാനല്ല’ എന്നാണ് സാധ്‌വിയുടെ പുതിയ പ്രസ്താവന.

ഹിന്ദു കുടുംബത്തില്‍ നാല് മക്കള്‍ വേണമെന്ന സാധ്‌വിയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാല് കുട്ടികളുണ്ടെങ്കില്‍ ഒരാളെ അതിര്‍ത്തികാക്കാന്‍ നിയോഗിക്കാം. മറ്റൊരാളെ സമൂഹത്തെ സേവിക്കാന്‍ വിടാം. ഒരാളെ സന്ന്യാസിയാക്കാം. രാഷ്ട്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ഒരാളെ വിഎച്ച്പിയില്‍ അംഗമാക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രപുരോഗതിക്ക് നാലുമക്കളെങ്കിലും വേണമെന്നും രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന യോഗത്തില്‍ വിഎച്ച്പി നേതാവ് അഭിപ്രായപ്പെട്ടു.