ഒടുവിൽ രാജി നാടകത്തിന് ശുഭപര്യവസാനം; നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു

single-img
2 February 2015

37330-a-still-image-of-kiran-bedi.jpgന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവന്‍ നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു. ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാജി പിൻവലിച്ചതെന്നാണ് സൂചന.  വികാര പരമായി എടുത്ത തീരുമാനമായിരുന്നുവെന്നും അതില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴിച്ച രാവിലെയാണ് കിരണ്‍ ബേദിയുടെ ആജ്ഞകള്‍ അസഹനീയമെന്നും ലാത്തിച്ചാര്‍ജ് ചെയ്തവര്‍ക്കു തങ്ങളെ നയിക്കാനുള്ള അധികാരമില്ലെന്നും പറഞ്ഞ് ടണ്ഠന്‍ രാജി വെച്ചത്.

ഡല്‍ഹി തിരഞ്ഞെടുപ്പിന് കേവലം അഞ്ചു ദിവസം മാത്രം അവശേഷിക്കേയാണ് ടണ്ഠന്റെ രാജി നാടകം. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നു.