രാജ്യന്തര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞത് തന്റെ ഭാഗ്യംകൊണ്ടണെന്നും അതിനാല്‍ നിര്‍ഭാഗ്യവാന്‍മാര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
2 February 2015

modi_wharton_bjpapഡല്‍ഹി : എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ഭാഗ്യദോഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമാകുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം ആ പദവിയുടെ അന്തസ്സിനു ചേർന്നതല്ലെന്ന് എഎപി പരാമർശിച്ചു. ദ്വാരകയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.

രാജ്യാന്തര വിപണിയില്‍ പെട്രോളിയം വില കുറഞ്ഞത് തന്റെ ഭാഗ്യം കൊണ്ടാണെങ്കില്‍ എന്തിനു ഭാഗ്യദോഷികള്‍ക്ക് വോട്ടു ചെയ്യണമെന്നായിരുന്നു മോദിയുടെ  ചോദ്യം.

രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞത് പ്രധാനമന്ത്രിയുടെ ഭാഗ്യം കൊണ്ടാണെങ്കില്‍, അതിന്റെ നേട്ടം പൂര്‍ണമായി അനുഭവിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ എത്രയോ നിര്‍ഭാഗ്യവാന്മാരാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശകരുടെ ചോദ്യം.