ബാര്‍ കോഴ; ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു

single-img
2 February 2015

Maniതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ചില സമരക്കാര്‍ക്ക് സംഘര്‍ഷങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രവര്‍ത്തകരെ പോലീസ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകർക്ക് നേരേ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.