എയര്‍ ഇന്ത്യയ്ക്ക് മേല്‍ സര്‍ക്കാര്‍ പിടി മുറുക്കുന്നു; സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ കുറവ് വരുത്തും

single-img
2 February 2015

airഇനി എയര്‍ ഇന്ത്യ വിമാനം വൈകിയാല്‍ നഷ്ടം യാത്രക്കാരന് മാത്രമല്ല, മറിച്ച് ജീവനക്കാരന് കൂടിയാണ്. സ്ഥിരമായി വൈകുന്നു എന്ന ചീത്തപ്പേര് സമ്പാദിച്ചിട്ടുള്ള എയര്‍ ഇന്ത്യ ഇപ്പോള്‍ ജീവനക്കാര്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

വിമാനം വൈകാന്‍ കാരണമാകുന്ന തരത്തില്‍ താമസിച്ച് ജോലിക്ക് ഹാജരാകുന്ന ജീവനക്കാരന്റെ ശമ്പളത്തില്‍ കുറവ് വരുത്താനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ മുതല്‍ നടപ്പാക്കി തുടങ്ങി. പിഴവ് വരുത്ത ജീവനക്കാരെ കാത്തിരിക്കുന്നത് കടുത്ത നടപടികളാകും. ഏവിയേഷന്‍ സെക്രട്ടറി വി സോമസുന്ദരമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

പൈലറ്റുമാര്‍, കാബിന്‍ ക്രൂ, എന്‍ജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ തുടങ്ങി കേറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വരെ ഇത് ബാധകമാണ്. കാബിന്‍ ക്രൂവിലെ കുറവ് നിമിത്തം വിമാനങ്ങള്‍ വൈകുന്നത് ഒഴിവാക്കാന്‍ 800 പേരെ നിയമിക്കാനും തീരുമാനമായി. പൈലറ്റുമാരുടെയും കാബിന്‍ ക്രൂവിന്റെയും ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും.

അതേസമയം ഏവിയേഷന്‍ സെക്രട്ടറിയുടെ തീരുമാനങ്ങള്‍ക്കെതിരെ ജീവനക്കാരുടെ ഭാഗത്ത് നിന്നും വിമര്‍ശവും ഉയരുന്നുണ്ട്.