ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് കിരീടം ഓസ്‌ട്രേലിയക്ക്

single-img
2 February 2015

ausisപെര്‍ത്ത്‌: ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ് മുൻ ലോകചാമ്പ്യന്മാർ ജേതാക്കളായത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ മാക്‌സ്‌വെലിന്റെ മികവിൽ ഇംഗ്ലണ്ടിനു മുന്നില്‍ 279 റണ്‍സ്‌ എന്ന്‌ വിജയലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 166 റണ്‍സിന്‌ എല്ലാവരും പുറത്തായി.

ഓൾറൗണ്ടർ പ്രകടനം കാഴ്‌ചവെച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്‌ ഓസീസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. ബാറ്റ്‌ ചെയ്‌തപ്പോള്‍ 95 റണ്‍സ് നേടിയ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റ്‌ വീഴ്ത്തിയിരുന്നു. മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ മിച്ചല്‍ ജോണ്‍സണ്‍ മൂന്നു വിക്കറ്റ്‌ നേടി. രവി ബൊപ്പാര( 33), മൊയിന്‍ അലി (26), ജോ റൂട്ട്‌ (25), ക്രിസ്‌ ബ്രോഡ്‌ (24) എന്നിവര്‍ ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറയ്‌ക്കാന്‍ ശ്രമിച്ചു.