ബാര്‍ കോഴ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യ തെളിവില്ലെന്ന് ലോകായുക്ത
2 February 2015
ബാര്‍ കോഴ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യ തെളിവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ലോകായുക്ത. വിവരാവകാശ പ്രവര്ത്തകന് തിരുവനന്തപുരം പായ്ച്ചിറ നവാസ് നല്കിയ പരാതി പരിഗണിക്കവെയാണ് ലോകായുക്തയുടെ നിരീക്ഷണം. വിജിന്സിനോട് ക്യുക്ക് വേരിഫിക്കേഷന് റിപ്പോര്‍ട്ട് നല്കാന് പറഞ്ഞിട്ടുണ്ടെന്നും ഇത് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ലോകായുക്ത വ്യക്തമാക്കി.