സൗദി അറേബ്യയില്‍ വീട്ടുജോലിക്കാര്‍ക്ക് ഇനി മലയാളത്തിലും പരാതിപ്പെടാം

single-img
2 February 2015

Foreign workers in Riyadhസൗദിയില്‍ വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലേക്ക് മലയാളത്തിലും പരാതികള്‍ അറിയിക്കാം. 19911 എന്ന നമ്പറില്‍ വിളിച്ച് ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പരാതികള്‍ അറിയിക്കുകയോ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി (www.musaned.gov.sa) പരാതികള്‍ അറിയിക്കുകയോ ചെയ്യാമെന്ന് തൊഴില്‍ വകുപ്പ് ഉപമന്ത്രി സിയാദ് അല്‍ സെയ്ഗ് അറിയിച്ചു.

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീട്ടുജോലിക്കാര്‍ക്കായുള്ള പരാതി പരിഹാര സമിതികളില്‍ അറിയിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. മന്ത്രാലയ വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന ഫോമിലും സമിതികള്‍ക്കു പരാതി എഴുതി നല്‍കാമെന്നും അവര്‍ അറിയിച്ചു.

റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പേരും കോണ്‍ടാക്ട് വിവരങ്ങളും വീട്ട് ജോലിക്കാരുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കര്‍ത്തവ്യങ്ങളും തൊഴില്‍ മന്ത്രാലയത്തിന്റെ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.