ലാലിസത്തിന്റെ പേരില്‍ വിവാദം കൊഴുക്കുന്നു, സംവിധായകന്‍ വിനയന് മറുപടിയുമായി രതീഷ് വേഗ

single-img
30 January 2015
0മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡായ ലാലിസത്തെ ചൊല്ലിയുള്ള വിവാദത്തിന് അവസാനമില്ല. ദേശീയ ഗെയിംസിന് ലാലിസത്തിന്റെ പരിപാടിക്ക് 2 കോടി രൂപ പ്രതിഫലം നല്‍കുന്നതിനെ വിമര്‍ശിച്ച സംവിധായകന്‍ വിനയന് മറുപടിയുമായി സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിന് സര്‍ക്കാരിന്റെ ഒരു രൂപ പോലും വേണ്ടെന്നും രതീഷ് വേഗ വ്യക്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും സൗജന്യമായി പങ്കെടുക്കുമ്പോഴാണ് മേളയില്‍ വരാന്‍ മോഹന്‍ലാല്‍ കാശ് വാങ്ങുന്നതെന്ന് സംവിധായകന്‍ വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചതാണ് നേരത്തെ വിവാദമായത്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം തീര്‍ത്തും അനാവശ്യമാണെന്ന് രതീഷ് വേഗ പറയുന്നു. സംഭവത്തില്‍ മോഹന്‍ലാല്‍ ഏറെ ദുഃഖിതനാണ്, ബാന്‍ഡ് നടത്തിപ്പിനുള്ള പണം മാത്രമാണ് കൈപ്പറ്റുന്നത്. കൃത്യമായ കണക്കും കാര്യവുമില്ലാതെ കാശുകൊടുക്കാന്‍ മാത്രം മണ്ടന്മാരല്ല ദേശീയ ഗെയിംസ് നടത്തിപ്പുകാര്‍. ബാന്‍ഡി ട്രൂപ്പില്‍ എം.ജി. ശ്രീകുമാര്‍, സുജാത, കാര്‍ത്തിക്, ഹരിഹരന്‍, അല്‍ക്കാ യാഗ്നിക്, ഉദിത് നാരായണന്‍ തുടങ്ങി നിരവധി ഗായകരുണ്ട്. അവരുടെ പ്രതിഫലവും യാത്രയ്ക്കും പ്രാക്ടീസിനും താമസത്തിനുമൊക്കെ ചെലവുകളുണ്ട്. എല്ലാംകൂടി ചേര്‍ത്താണ് 2 കോടി രൂപ ആകുന്നതെന്നും രതീഷ് പറയുന്നു.