ഗ്രീസില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലേക്ക്; രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തികപ്രതിസന്ധിയ്ക്കുമെതിരെ ജനങ്ങളുടെ പ്രതികാരം

single-img
26 January 2015

greek_G_20150125132707ഗ്രീസില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നേറ്റം. രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും നേരിടുന്ന ഗ്രീക്കില്‍ ഇടതുപക്ഷ മുന്നേറ്റം. പൊതുതെരഞ്ഞെടുപ്പിലെ ആദ്യഫലങ്ങള്‍ അനുസരിച്ച് വോട്ടണ്ണെല്‍ 75% പൂര്‍ത്തിയാപ്പോള്‍ 149 സീറ്റുകളില്‍ മുന്നേറി ഇടതുപക്ഷ പാര്‍ട്ടിയായ സിരിസ അധികാരത്തിലേക്ക്. രണ്ട് സീറ്റുകളിലെ വിജയം കൂടി ഉറപ്പിച്ചാല്‍ സിരിസ കേവല ഭൂരിപക്ഷം നേടും.

ഗ്രീക്ക് ജനത ചരിത്രം എഴുതിയതായി സിരിസ നേതാവ് അലക്‌സിസ് സിപ്രസ് പറഞ്ഞു. 40കാരനായ അലക്‌സിസ് സിപ്രസ് പുതിയ പ്രധാനമന്ത്രിയാകുമെന്ന അഭിപ്രായസര്‍വ്വെകള്‍ ശരിവെക്കുന്നതാണ് ആദ്യഫലസൂചനകള്‍. ഭരണകക്ഷിയായ ന്യൂ ഡെമോക്രസി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പ്രധാനമന്ത്രി അന്റോണിസ് സമരാസ് വിജയം ഉറപ്പിച്ച സിപ്രസിനെ സമരാസ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

98 ലക്ഷം പേരാണ് ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിയ ജനവിധിയെഴുതി. 300 അംഗ പാര്‍ലമെന്റില്‍ 151 സീറ്റുകള്‍ ലഭിക്കുന്നവര്‍ ഭരണത്തിലേറും.