‘മലയാളിക്ക് ലഹരി നുരയാന്‍ വിസ്‌കിയും റമ്മുമൊക്കെ വേണം’, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ കടുത്ത നഷ്ടത്തിലെന്ന് ഉടമകള്‍

single-img
25 January 2015

barകൊച്ചി: സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകളില്‍ പുതിയതായി തുടങ്ങിയ ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത് കനത്ത നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ രംഗത്ത്. ഇതുവരെ തുറന്ന 380 ബിയര്‍ , വൈന്‍ പാര്‍ലറുകളില്‍ 350 എണ്ണവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ ആഴ്ചകള്‍ക്കുളളില്‍ ഭൂരിഭാഗം ബിയര്‍ , വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് പകരമായാണ് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഓരോ ബിയര്‍ വൈന്‍ പാര്‍ലുകളില്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെയാണ് ശരാശരി കച്ചവടം. ഇത് 55000 എങ്കിലും ആയാലേ തുറന്നുപ്രവര്‍ത്തിക്കാനാകൂ എന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. പൂട്ടിപ്പോയ ബാറുകള്‍ക്ക് പകരമാകില്ല ബിയര്‍ വൈന്‍ പാര്‍ലറുകള്‍. മഴക്കാലമായാല്‍ നഷ്ടത്തിന്റെ തോത് കനക്കും. നഷ്ടത്തിന്റെ കണക്ക് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.