മോദി പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫേസ്ബുക്ക് സിഇഒയുടെ ലൈക്ക്
മോദിയുടെ ചിത്രത്തിന് സുക്കർബർഗിന്റെ ലൈക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റു ചെയ്ത് ചിത്രത്തിന് സാക്ഷാൽ മാർക്ക് സുക്കർബർഗിന്റെ ലൈക്ക്. ശനിയാഴിച്ച രാവിലെ മുന്നു ദിവസത്തെ ഇന്ത്യൻ പര്യടനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ബാരാക്ക് ഒബാമക്കും പത്നി മിഷേൽ ഒബാമക്കും സ്വാഗതം അറിയിച്ചു മോദി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്ത ചിത്രത്തിനാണ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് ലൈക്ക് ചെയ്തിരിക്കുന്നത്.
മൂന്ന് ദിന ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ 9.45 നാണ് ഒബാമയും ഭാര്യ മിഷേലയും ഇന്ത്യയില്‍ എത്തിയത്. വ്യോമസേനയുടെ പാലം വിമാനത്താവളത്തില്‍ ഇറങ്ങിയ അമേരിക്കന്‍ പ്രസിഡന്റിനെ മോഡി നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ ഒബാമയുടെ ഇന്ത്യൻ സന്ദർശനത്തോടെ ആണവ കാരാറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലനിന്നിരുന്ന തർക്കത്തിന് പരിഹാരം കണ്ടതായി പറയപ്പെടുന്നു.