താൻ മന്ത്രിയാകാനില്ല; കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും ജോസ് കെ മാണി

single-img
25 January 2015

jose-k-maniകൊച്ചി: കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും അതുകൊണ്ടുതന്നെ രാജിക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണിയുടെ മകനുമായ ജോസ് കെ മാണി എംപി. ജോസ് കെ മാണിയെ മന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന പിസി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. താന്‍ എംപി ആയി തുടരുമെന്നും മന്ത്രിയാകന്‍ ഉദ്ദേശമില്ലെന്നും കെ എം മാണി രാജിവെക്കാത്തതുകൊണ്ടുതന്നെ അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും ജോസ് കെ മാണി അറിയിച്ചു.

മാണിക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണവും അദ്ദേഹം നിഷേധിച്ചു. മാണിക്കെതിരായ ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. പിസി ജോര്‍ജിന് ജോസ് കെ മാണിയുടെ മറുപടി കെ എം മാണി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ശനിയാഴ്ച പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിക്കാരനായതുകൊണ്ടാണ് രാജിവെക്കാന്‍ ആവശ്യപ്പെടാത്തതെന്നും അത് ധാര്‍മികമല്ലെന്നുമായിരുന്നു ജോര്‍ജ് വാര്‍ത്താ ലേഖകരോട് അറിയിച്ചിരുന്നത്.