റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനു സ്ത്രീകളുടെ ഫോട്ടോ എടുത്താല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മന്ത്രി അനൂപ് ജേക്കബിന് ഭീഷണി

single-img
24 January 2015

edit-bറേഷന്‍ കാര്‍ഡ് പുതുക്കുന്നതിനു സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതു തുടര്‍ന്നാല്‍ മന്ത്രിയെന്ന നിലയില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന പേരില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനു ചില മതസംഘടനകളുടെ ഭീഷണിയും മുന്നറിയിപ്പും. ഊമകത്തില്‍ കിട്ടിയ ഭീഷണി മന്ത്രി കാര്യമായി എടുക്കാതെ തള്ളിയപ്പോള്‍ സംഘടനയുടെ ലറ്റര്‍പാടില്‍ തന്നെ തുടര്‍ന്ന് കത്ത് വരുകയായിരുന്നു.

ഇനി റേഷന്‍കാര്‍ഡിന്റെ പേരില്‍ സ്ത്രീകളുടെ പടം എടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും പുരുഷന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കിയാല്‍ എന്താണു കുഴപ്പമെന്നും അതു തുടരണമെന്നുമാണ് കത്തിലെ ആവശ്യങ്ങള്‍. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ ഈ പരിഷ്‌കാരം നടപ്പാക്കുന്നുണ്ടെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണു സ്ത്രീകളുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നതെന്നും ഇത്തരം ചില കത്തുകള്‍ക്കു മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.

കൂടാതെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേരള സര്‍ക്കാരിനു സാധിക്കില്ലെന്നും ഫോട്ടോ എടുക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്കു റേഷന്‍ കാര്‍ഡ് നല്‍കാന്‍ നിവൃത്തിയില്ലെന്നും വിശദീകരണവും നല്‍കിയിട്ടുണ്ട്.