വൈദ്യുതിക്കും വെള്ളത്തിനും വില കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക
24 January 2015
വൈദ്യുതിക്കും വെള്ളത്തിനും വില കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രതിമാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് യൂണീറ്റിന് 1.50 രൂപ മാത്രമെ ഇടാക്കുകയുള്ളുവെന്നും വെള്ളത്തിന്റെ ഇതുവരെയുള്ള കുടിശിക എഴുതിതള്ളുമെന്നുമുള്ള വാഗ്ദാനവും പ്രകടനപത്രികയിലുണ്ട്.
കൂടാതെ വിദ്യാര്‍ഥികള്‍ക്കും പ്രായമേറിയവര്‍ക്കും ഡല്‍ഹി മെട്രോയില്‍ സൗജന്യയാത്ര അനുവദിക്കുമെന്നും വിധവകളുടേയും വൃദ്ധരുടേയും പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തുമെന്നും വാഗ്ദാനങ്ങളുണ്ട്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനും ബിജെപിയെ വളര്‍ത്താനുമാണ് അണ്ണാ ഹസാരെ നടത്തിയ സമരത്തിലൂടെ കിരണ്‍ ബേദി ശ്രമിച്ചതെന്നും പ്രകടനപത്രികയില്‍ ആരോപണമുണ്ട്.