പത്ത് കുട്ടികളുണ്ടെങ്കില്‍ ആര് ജീവിതച്ചിലവ് നടത്തും, ഹിന്ദുക്കള്‍ക്ക് കടുവയെപ്പോലെ ഒരു കുട്ടി മാത്രം മതിയെന്ന് ഉദ്ധവ് താക്കറെ
24 January 2015
ഹിന്ദുക്കള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്നത് സംബന്ധിച്ച് ശിവസേന ബിജെപി നേതാക്കള്‍ക്കിടയില്‍ വാക്പോര്. ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന ചില ബിജെപി നേതാക്കളുടെ നിര്‍ദ്ദേശത്തിന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ക്ക് കടുവയെപ്പോലെ ഒരു കുട്ടി മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു.
എണ്ണത്തിലോ ജനസംഖ്യ കൂടുന്നതിലോ അല്ല ഹിന്ദുക്കളുടെ നിലനില്പ്. പത്ത് കുട്ടികളുണ്ടെങ്കില്‍ ആര് അവരുടെ ജീവിതച്ചെലവ് നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. ആടിനെ പോലെ പ്രസവിച്ചു കൂട്ടേണ്ട കാര്യമില്ല. കടുവയെപ്പോലെ ഒരു കുട്ടി മാത്രം മതി- ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപിയുടെ ഷക്കീല്‍ മഹാരാജ് നേരത്തെ നേരത്തെ പ്രസ്താവിച്ചിരുന്നു. ഒരു കുട്ടിയെ സന്യാസിയാക്കണമെന്നും മറ്റൊരാളെ പട്ടാളത്തിലയക്കണമെന്നും ഷക്കീല്‍ മഹാരാജവും ആവശ്യപ്പെട്ടിരുന്നു.