വഴിയില്‍ മീന്‍വെള്ളവും ഒഴുക്കിപോകുന്ന മീന്‍വണ്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്ന് കോടതി

single-img
23 January 2015

E3517_aകേരളത്തില്‍ മീന്‍വണ്ടികളുണ്ടാക്കുന്ന മലിനീകരണം തടയാന്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പെടെ കര്‍ശന നടപടിയെടുക്കണമെന്നു തലശേരി ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ദക്ഷിണമേഖലാ ബെഞ്ച് ഉത്തരവിട്ടു. മലിനീകരണമുണ്ടാക്കുന്ന തരത്തില്‍ മീന്‍ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ട്രൈബ്യൂണല്‍ താല്‍ക്കാലിക ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേസ് അടുത്ത മാസം 23നു വീണ്ടും പരിഗണിക്കും. മീന്‍വണ്ടികള്‍ കടന്നുപോകുമ്പോള്‍ മലിനജലം റോഡില്‍ ഉടനീളം വീഴുന്നുവെന്നും ഇടയ്ക്കിടെ വെള്ളം വഴിയരികിലേക്കു തുറന്നുവിടാറുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയാണ് അസോസിയേഷനു വേണ്ടി ഹാജരായത്.