കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി തീരുമാനം മികച്ചതെന്ന് ശാന്തിഭൂഷണ്‍

single-img
23 January 2015

37330-a-still-image-of-kiran-bedi.jpgന്യൂഡല്‍ഹി: കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി തീരുമാനം മികച്ചതാണെന്ന് എഎപി സ്ഥാപക നേതാവ് ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു. എഎപി നേതൃസ്ഥാനത്തു നിന്ന് അരവിന്ദ് കേജ്‌രിവാളിനെ അടിയന്തരമായി നീക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകാലമായി എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയാണു ശാന്തിഭൂഷണ്‍. നല്ലവാക്കുകള്‍ക്കു നന്ദി പറഞ്ഞ കിരണ്‍ ബേദി കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

എന്നാല്‍ പിതാവിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ലെന്ന് മകനും എഎപി ദേശീയ കൗണ്‍സില്‍ അംഗവുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.