ബിഹാറിൽ കോടതി വളപ്പില്‍ ചാവേര്‍ സ്ഫോടനത്തില്‍ 2 പേര്‍ മരിച്ചു

single-img
23 January 2015

fireപാറ്റ്ന: ബിഹാറിലെ ആര കോടതി വളപ്പില്‍  ചാവേര്‍ സ്ഫോടനത്തില്‍ 2 പേര്‍ മരിച്ചു. സ്ഫോടനം നടത്തിയ സ്ത്രീയും പൊലീസുകാരനുമാണ് മരിച്ചതെന്നാണ് റീപ്പോര്‍ട്ടുകള്‍. 14 പേർക്ക് സ്ഫോടനത്തില്‍  പരിക്കേറ്റിട്ടുണ്ട്.

പഴ്സലുമായി എത്തിയ യുവതിയാണ് കോടതി വളപ്പില്‍ സ്‌ഫോടനം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിക്കേറ്റ സ്ഥിതി ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.