മാണിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു

single-img
23 January 2015

maniതിരുവനന്തപുരം: ധനകാര്യമന്ത്രി കെ.എം മാണിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്ക് മാണി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ദര്‍ബാര്‍ ഹാളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇവരെ തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കി.  പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ച പ്രീ ബജറ്റ് ചര്‍ച്ചകള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയായിരുന്നു.