പാലായില്‍ യു.ഡി.എഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം

single-img
23 January 2015

Harthalപാലാ: പാലായില്‍ യു.ഡി.എഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം. പൈക, മുത്തോലി കവല എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും ഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പാലാ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.