പാലായില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

single-img
23 January 2015

Harthalപാലാ: പാലായില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എംമാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം തുറക്കുന്ന കടകള്‍ക്ക്‌ സംരക്ഷണം നല്‍കുമെന്ന്‌ ബിജെപി വ്യക്‌തമാക്കിയിട്ടുണ്ട്‌. രാവിലെ പത്തു മണിയോടെ ബിജെപിയും കോണ്‍ഗ്രസും പ്രകടനം നടത്തുമെന്ന്‌ റിപ്പോർട്ടുണ്ട്. സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാന്‍ പോലീസ്‌ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്‌. ചൊവ്വാഴ്‌ച ബിജെപിയും ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിട്ടുണ്ട്‌. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 27 നു ബിജെപി സംസ്ഥാന ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.