ആര്‍.എസ്.എസ്. അടിമുടി ദേശിയവാദികള്‍; അവര്‍ക്ക് മാത്രമേ ഇന്ത്യയെ ശുദ്ധീകരിക്കാനും ഒന്നിപ്പിക്കാനും കഴിയുള്ളുവെന്ന് കിരണ്‍ ബേദി

single-img
22 January 2015

37330-a-still-image-of-kiran-bedi.jpgഹിന്ദു സംഘടനയായ ആര്‍എസ്എസ് അടിമുടി ദേശീയവാദികളാണെന്നും അവര്‍ക്ക് മാത്രമേ ഇന്ത്യയെ ശുദ്ധീകരിക്കുവാനും ഒന്നിപ്പിക്കുവാനും കഴിയുള്ളുവെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുന്‍ ഐപിഎസ് ഓഫീസറുമായ കിരണ്‍ ബേദി.

ഡല്‍ഹിയില്‍ ബിജെപിയുടെ പ്രചാരണ പരിപാടിയിലാണു കിരണ്‍ ബേദി ആര്‍എസ്എസിനെ പുകഴ്ത്തിയത്. ആര്‍എസ്എസ് രാഷ്ട്ര നിര്‍മാണത്തില്‍ നിര്‍ണായക പങ്കാണു വഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.