ബിജു രമേശിനോട് സ്‌നേഹം കാട്ടിയത് കോഴയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയാനായിരുന്നുവെന്ന് പി.സി. ജോര്‍ജ്

single-img
22 January 2015

PC Georgeബിജു രമേശിനോടു സ്‌നേഹത്തില്‍ ഫോണില്‍ സംസാരിച്ചത് ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള ആരോപണത്തിനു പിന്നില്‍ ആരെന്നു കണ്ടുപിടിക്കാന്‍ വേണ്ടിയാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിനെ സ്വാധീനിക്കാന്‍ മന്ത്രി പി.ജെ. ജോസഫ് ശ്രമിച്ചുവെന്നു തെളിയിച്ചാല്‍ കേരള കോണ്‍ഗ്രസ് (എം) മന്ത്രിമാരും ചീഫ് വിപ്പായ താനും രാജിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാണി പണം ചോദിച്ചതിനുള്ള ശബ്ദരേഖ ആരുടെയെങ്കിലും കൈയിലുണെ്ങ്കിലോ ജോസഫ് സ്വാധീനിക്കാന്‍ ശ്രമിച്ചതിനു ശബ്ദരേഖയുണ്ടെങ്കിലോ അത് പുറത്താക്കണമെന്നും അല്ലാതെ ദിവസം ഒന്നരക്കോടി നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്ന ബാറുകാരന്‍ പറയുന്നതു കേള്‍ക്കുകയല്ല വേണ്ടതെന്നും പി.ജി. പറഞ്ഞു. മാണിക്കെതിരായ ആരോപണത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.